Post Category
കേന്ദ്ര സംഘമെത്തി
ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കളക്ടറേറ്റിലെത്തിയ സംഘം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുമായി ജില്ലയിലെ സാഹചര്യം ചര്‍ച്ച ചെയ്തു. ഡോ. രുചി ജെയിന്‍, ഡോ. രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘവുമായി ആശയവിനിമയം നടത്തി. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളും ഇവര്‍ സന്ദര്‍ശിക്കും.
date
- Log in to post comments