കണ്ണൂര്‍ അറിയിപ്പുകള് 25-01-2021
രക്തസാക്ഷിദിനാചാരണം: രണ്ട് മിനുട്ട് മൗനമാചരിക്കണം
ഗാന്ധിജിയുടെ എഴുപത്തി മൂന്നാമത് രക്തസാക്ഷിത്വ വാര്‍ഷികദിനമായ ജനുവരി 30ന് (ശനിയാഴ്ച )രാവിലെ 11 മണിക്ക് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രണ്ടുമിനിട്ട് മൗനം ആചരിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കലക്ടര്‍മാരും പൊതുമേഖലാ /സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് ഉത്തരവില്‍ പറയുന്നു.
ഡി എല്‍ എഡ് (ടി ടി സി) ഇന്റര്‍വ്യൂ
ഈ അധ്യയന വര്‍ഷത്തെ സ്വാശ്രയ ഡി എല്‍ എഡ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി ഒന്ന് (സയന്‍സ്), രണ്ട് (ഹ്യൂമാനിറ്റീസ്), മൂന്ന് (കോമേഴ്സ്) എന്നീ തീയതികളില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, എന്‍ സി സി/എന്‍ എസ് എസ്, ജവാന്റെ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിമുക്ത ഭടന്റെ ആശ്രിതന്റെ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഇ ഡബ്ല്യു എസ് സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ അപേക്ഷയുടെ അസ്സല് എന്നിവ സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ www.ddekannur.in ല്‍ ലഭിക്കും. ഫോണ്‍: 0497 2705149.
നൃത്തപരിശീലകരെ ആവശ്യമുണ്ട്
ജില്ലാ പഞ്ചായത്തിന്റെ ഇ്വ വര്‍ഷം നടപ്പാക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കലാപരിശീലനം പദ്ധതിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ നൃത്തം പരിശീലിപ്പിക്കുന്നതിന് നൃത്തപരിശീലകരെ തെരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവര് ജനുവരി 29 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2712255.
സംഘാടക സമിതി രൂപീകരിച്ചു
പെരിങ്ങോം ഗവ ഐ ടി ഐ യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 10 ന് വൈകിട്ട് സി കൃഷ്ണന് എം എല്‍ എ യുടെ അധ്യക്ഷതയില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം ചെയര്‍മാനായി പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഉണ്ണികൃഷ്ണന്, ജനറല്‍ കണ്‍വീനറായി ഐ ടി ഐ പ്രിന്‍സിപ്പല്‍ എ പി നൗഷാദ് എന്നിവരെ തെരഞ്ഞെടുത്തു.
വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാങ്കളം, കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 26 ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വിചാരണ മാറ്റി
ജനുവരി 27, 29 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ മാര്‍ച്ച് 10 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
- Log in to post comments