Post Category
പ്രവാസികള്‍ക്കായി ഫെബ്രുവരി 16ന് ജില്ലാതല സ്പെഷ്യല്‍ അദാലത്ത്
ജില്ലയില്‍ പ്രവാസികള്‍ക്കായി സ്പെഷ്യല്‍ അദാലത്ത് ഫെബ്രുവരി 16 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മുഖ്യമന്ത്രി പ്രഖ്യാപിച്ച പത്തിന പരിപാടികളുടെ ഭാഗമായി റവന്യൂ, തദ്ദേശസ്വയംഭരണം, നോര്‍ക്ക വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സ്പെഷ്യല്‍ അദാലത്ത് നടത്തുന്നത്. പ്രവാസികള്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും പ്രവാസി പരാതി പരിഹാര കമ്മിറ്റി കണ്‍വീനറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്‍കൂറായോ അദാലത്ത് ദിവസമോ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0491-2505155.
date
- Log in to post comments