Skip to main content

ഭക്ഷ്യഭദ്രത ബോധവത്ക്കരണ ക്യാമ്പയിന്‍ ഇന്ന്

 

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് ഇന്ന് (ഫെബ്രുവരി 3) ബോധവത്ക്കരണ പരിപാടി നടത്തും. രാവിലെ 11 മുതല്‍ പാലക്കാട് സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍  കെ.വി. മോഹന്‍കുമാര്‍ അധ്യക്ഷനാകും. മുന്‍ എ.ഡി.എമ്മും  കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുമായ ആര്‍.പി.സുരേഷ്, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസര്‍, വനിത ശിശുവികസന ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ് നൂണ്‍ ഫീഡിംഗ് ഓഫീസര്‍, സിവില്‍ സപ്ലൈസ് വകുപ്പ് ജില്ലാ, താലൂക്ക് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ന് റേഷന്‍ വിതരണം, റേഷന്‍ കാര്‍ഡ്, സ്‌കൂള്‍-അങ്കണവാടി, ഉച്ച ഭക്ഷണ വിതരണ പദ്ധതി, പട്ടികവര്‍ഗ്ഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയുമായി  ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളില്‍ പരിഹാര അദാലത്ത് നടത്തും. പരാതികള്‍ അദാലത്തില്‍ നേരിട്ട് സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date