നാഷണല്‍ യൂത്ത് വൊളണ്ടിയര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് വൊളണ്ടിയര്‍ നിയമനത്തിന് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ജില്ലയിലുടനീളം യൂത്ത് ക്ലബുകള്‍ രൂപീകരിക്കുകയാണ് വൊളണ്ടിയര്‍മാരുടെ ജോലി. 2021 ഏപ്രില്‍ 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 29 വയസ്സ് കവിയാത്തവര്‍ക്കുമാണ് അവസരം. 28 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അധിക വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന. വിദ്യാര്‍ത്ഥികള്‍, മറ്റ് ജോലികള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം. ഏപ്രില്‍ മുതലുള്ള പരിശീലനത്തിന് ശേഷമായിരിക്കും നിയമനം. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ ഹോണറേറിയം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം, വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 20നകം www.nyks.nic.in ല്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0491 2505024, 8547300900 എന്ന നമ്പറിലോ, nykpalakkad2020@gmail.com ലോ ജില്ലാ യൂത്ത് ഓഫീസര്‍, ജില്ലാ പഞ്ചായത്ത് റോഡ്, നെഹ്റു യുവ കേന്ദ്ര, പാലക്കാട് 1 വിലാസത്തിലോ ലഭിക്കും.
- Log in to post comments