Post Category
അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം - വാഹന പര്യടനം ഇന്ന് ചിറ്റൂര്‍ ബ്ലോക്കില്‍
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം 'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' ഇന്ന് (ഫെബ്രുവരി നാല്) ചിറ്റൂര്‍ ബ്ലോക്കിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. രാവിലെ 8.30 ന് മീനാക്ഷിപുരത്ത് നിന്നും ആരംഭിക്കുന്ന പര്യടനം വണ്ടിത്താവളം, മേട്ടുപാളയം, ചിറ്റൂര്‍ അണിക്കോട്, കച്ചേരിമേട്- ആശുപത്രി ജംഗ്ഷന്‍, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, വേലന്താവളം, പുതൂര്‍ ജംഗ്ഷന്‍, അത്തിക്കോട് ജങ്ഷന്‍,. എലപ്പുള്ളി - പാറ ജങ്ഷന്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തും.
date
- Log in to post comments