Skip to main content

സാന്ത്വന സ്പര്‍ശം: ഇതുവരെ ലഭിച്ചത് 3020 അപേക്ഷകള്‍

 

പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്തിലേക്ക് ഇതുവരെ ലഭിച്ചത് 3020 പരാതികള്‍. ഇതില്‍ 2367 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ ജില്ലയില്‍ നടക്കുന്ന അദാലത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരാതികള്‍ പരിശോധിക്കും.

പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ അദാലത്ത് ഫെബ്രുവരി എട്ടിന് ജില്ലാ പഞ്ചായത്ത് ഹാളിലും ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ അദാലത്ത് ഫെബ്രുവരി ഒമ്പതിന് ഷൊര്‍ണൂര്‍ ഗസീബ് ഹെറിറ്റേജിലും മണ്ണാര്‍ക്കാട് താലൂക്കിലെ അദാലത്ത് ഫെബ്രുവരി 11ന് അഗളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് സംഘടിപ്പിക്കുക. പോലീസ്, ദുരന്തനിവാരണം, ലാന്‍ഡ് ട്രൈബ്യൂണല്‍, ലൈഫ് മിഷന്‍ എന്നിവ ഒഴികെയുള്ള പരാതികളാണ് പരിഗണിക്കുക.

date