Skip to main content

ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ഇന്ന് മലമ്പുഴയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും

 

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാറും കമ്മീഷന്‍ അംഗങ്ങളും ഇന്ന് (ഫെബ്രുവരി നാല്) രാവിലെ 10 ന് മലമ്പുഴയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കും. ഭക്ഷ്യ വിതരണവുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ്, ആദിവാസി മേഖലയില്‍ നിലനില്‍ക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി ചര്‍ച്ച ചെയ്യും. സിവില്‍ സപ്ലൈസ്, ട്രൈബല്‍ ഡെവലപ്‌മെന്റ്, ഐ.സി.ഡി.എസ്, ഫോറസ്റ്റ്, തദ്ദേശസ്വയംഭരണം, പോലീസ് ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകും.

date