Post Category
പട്ടികജാതി -പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന്
അട്ടപ്പാടി മേഖലയിലെ പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാരിയായ യുവതിയുടെ ശവസംസ്‌കാരം ജാതീയമായ അയിത്തം ആരോപിച്ച് തടഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ ഇന്ന് (ഫെബ്രുവരി നാല്) രാവിലെ 11ന് പുതൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തെളിവെടുപ്പ് നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ ബി. എസ്. മാവോജി, അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവരാണ് തെളിവെടുപ്പ് നടത്തുക. മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഒറ്റപ്പാലം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാലക്കാട് ജില്ലാ പട്ടികജാതി ഓഫീസര്‍ എന്നിവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ട് എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments