Skip to main content

സർക്കാരിന്റെ അഞ്ച് വർഷങ്ങൾ':  ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫോട്ടോ പ്രദർശനത്തിന് കൊടുങ്ങല്ലൂരിൽ തുടക്കം

സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ആസ്പദമാക്കി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദർശനത്തിന് കൊടുങ്ങല്ലൂരിൽ തുടക്കം. രണ്ട് ദിവസങ്ങളിലായി നടത്തുന്ന ഫോട്ടോ പ്രദർശനം കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ മുഖ്യാതിഥിയായി. 

സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളും വികസനപദ്ധതികളും കോർത്തിണക്കിയ 50 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പ്രാദേശിക വികസന ക്യാമ്പയിനുകൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് പൊതുഇടങ്ങളിൽ ഫോട്ടോ എക്സിബിഷൻ നടത്തുന്നത്. 
ഫെബ്രുവരി 14 വരെ നീണ്ടു നിൽക്കുന്ന പ്രദർശനം കൊടുങ്ങല്ലൂർ കൂടാതെ ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാലക്കുടി, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ട് ദിവസം വീതം നടത്തും.

കൊടുങ്ങല്ലൂർ നഗരസഭ  ചെയർപേഴ്‌സൺ എം യു ഷിനിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ഇൻഫർമേഷൻ അസിസ്റ്റന്റുമാരായ സ്‌നെമ്യ മാഹിൻ, കീർത്തന ടി ആർ എന്നിവർ പങ്കെടുത്തു.

date