Skip to main content

കുന്നംകുളം താലൂക്ക് ആശുപത്രി പേ വാർഡ് ഉദ്ഘാടനം ശനിയാഴ്ച

 

കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച പേ വാർഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ശനിയാഴ്ച വൈകീട്ട് നാലിന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം പി മുഖ്യാതിഥിയാകും.

നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

മുൻ എം എൽ എ ബാബു എം പാലിശ്ശേരിയുടെ എം എൽ എ  പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് പേ വാർഡ് നിർമിച്ചിട്ടുള്ളത്.

date