Skip to main content

ഗവ മെഡിക്കൽ കോളേജിൽ 22.59 കോടിയുടെ പദ്ധതികൾ ; ഉദ്ഘാടനം ആറിന് ഷൈലജ ടീച്ചർ നിർവഹിക്കും 

 

ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 22.59  കോടി രൂപയുടെ പൂർത്തീകരിച്ച  പദ്ധതികളുടേയും വിവിധ നിർമ്മാണ പദ്ധതികളുടെയും  ഉദ്ഘാടനം ആറിന് വൈകിട്ട് നാലുമണിക്ക് കെ കെ ശൈലജ ടീച്ചർ നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, ചീഫ് കെ രാജൻ, അനിൽ അക്കര എം എൽ എ തുടങ്ങിയവർ മുഖ്യാഥി തികളാവും .എം പി മാരായ രമ്യ ഹരിദാസ്,ടി എൻ പ്രതാപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ  ഡേവിസ് മാസ്റ്റർ, ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഗോബ്രഗഡെ, കലക്ടർ എസ് ഷാനവാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എം എ ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുക്കും.

date