Skip to main content

കൊടുങ്ങല്ലൂരിൽ താലൂക്ക്  ഗവ ആശുപത്രി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിലുള്ള ഗവ താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് ആധുനിക സൗകര്യങ്ങളോടെയും സാങ്കേതിക മികവോടെയും നിർമിച്ച  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6) നടക്കും. കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം പി വിശിഷ്ടാതിഥിയായിരിക്കും.

3500 ചതുരശ്ര അടിയിൽ അഞ്ച് നിലകളിലായാണ് കെട്ടിടം പണിതുയർത്തിയത്. 13 കോടി രൂപയാണ് ചെലവഴിച്ചത്. ആശുപത്രിയിൽ നിലവിലുള്ള ചില സേവനങ്ങൾ കൂടുതൽ സൗകര്യത്തിനായി പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിനോടൊപ്പം പുതിയ ആരോഗ്യ പദ്ധതികൾ തുടങ്ങുവാനും കെട്ടിടം അനുയോജ്യമാണ്.  കെ പി രാജേന്ദ്രൻ റവന്യൂമന്ത്രിയായിരുന്ന കാലത്താണ് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചതും നിർമ്മാണം ആരംഭിച്ചതും. കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ചടങ്ങിൽ പങ്കെടുക്കുന്നവർ പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.  നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ,  വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി വി റോഷ്‌, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും

date