Post Category
നാട്ടരങ്ങ് ക്യാമ്പിന് തുടക്കം
ഹോസ്ദുര്‍ഗ് ബി ആര് സിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാട്ടരങ്ങ് 'അതിജീവനത്തിന്റെ ആഹ്ലാദക്കൂട്ടം' ക്യാമ്പിന് കടിഞ്ഞിമൂല വി. ജി. എം.എ എല്‍. പി സ്കൂളില്‍ തുടക്കമായി. തീരദേശമേഖലയിലെ 32 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നീലേശ്വരം നഗരസഭാ അധ്യക്ഷ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വിനു അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്മാരായ ദാക്ഷായണി കുഞ്ഞിക്കണ്ണന്, കെ. വി മായാകുമാരി, കൗണ്‍സിലര്‍ അബൂബക്കര്‍, മാമുനി വിജയന്, മധുസൂദനന് വി, അബ്ദുള്‍ മജീദ്.കെ, എ. വി ഗിരീശന്,ബി. പി. സി ഉണ്ണിരാജന്, നിര്‍മ്മല എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments