ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും
ജില്ലയിലെ എട്ട് വിദ്യാലയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി ആറിന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്താകെ 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പൊതു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജിവിഎച്ച്എസ്എസ് മൊഗ്രാല്‍, ജിഎംവിഎച്ച്എസ് എസ് കാസര്‍കോട് തളങ്കര, ജിഎച്ച്എസ്എസ് പെരിയ, ജിഎച്ച്എസ് എസ് പിലിക്കോട്, ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്ച്എസ്എസ് ചായ്യോത്ത്, ജിഎച്ച്എസ് എസ് ബളാംതോട്, ചെമ്മനാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ കെട്ടിടോദ്ഘാടനമാണ് നടക്കുന്നത്. ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത് സ്‌കൂള്‍ കെട്ടിടം ശിലാഫലകം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അനാച്ഛാദനം ചെയ്യും. ജിഎച്ച്എസ്എസ് പെരിയയില്‍ കെ കുഞ്ഞിരാമന്‍ എം എല്‍എയും ജിഎംവിഎച്ച്എസ് എസ് കാസര്‍കോട് തളങ്കരയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യും ജിഎച്ച്എസ് എസ് പിലിക്കോടില്‍ എം രാജഗോപാലന്‍ എം എല്‍ എ യും ശിലാഫലകം അനാച്ഛാദനം ചെയ്യും.
- Log in to post comments