5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം': പി.ആര്‍.ഡിയുടെ തരൂര്‍ മണ്ഡലത്തിലെ വീഡിയോ പ്രദര്‍ശന വാഹന പര്യടനം ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും
ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 20 വീഡിയോകളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തി '5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' വാഹന പര്യടനത്തിന്റെ തരൂര്‍ മണ്ഡലത്തിലെ ഉദ്ഘാടനം പെരിങ്ങോട്ടുകുറിശ്ശി എം.ആര്‍.എസില്‍ ഇന്ന് (ഫെബ്രുവരി 6) രാവിലെ 10.30 ന് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി അധ്യക്ഷയാകും. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് എന്നിവര്‍ മുഖ്യാതിഥിയാകും. മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് പര്യടന വാഹനം കുഴല്‍മന്ദം, ആലത്തൂര്‍ ബ്ലോക്കുകളില്‍ പ്രദര്‍ശനം നടത്തും.
നവകേരള മിഷനുകളായ ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയും ക്ഷീരവികസനം, കാര്‍ഷിക വികസനം, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, പൊതുമരാമത്ത് പാലം വിഭാഗം, ജലവിഭവം, വിനോദസഞ്ചാരം, പട്ടികവര്‍ഗ്ഗ വികസനം, ജില്ലാ ആശുപത്രി, കുഴല്‍മന്ദം നായാടി കോളനി, മാരായമംഗലം ഫുട്ബോള്‍ ടര്‍ഫ്, കണ്ണമ്പ്ര വഴിയോര വിശ്രമകേന്ദ്രം, കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, സാംസ്‌ക്കാരിക വകുപ്പ്, കൃഷി, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോകളാണ് വാഹന പര്യടനത്തിലൂടെ പ്രദര്‍ശിപ്പിക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന വാഹനപര്യടനം ഫെബ്രുവരി 13 ന് സമാപിക്കും.
- Log in to post comments