Skip to main content

ജില്ലയിലെ അഞ്ച് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഇന്ന്  ഉദ്ഘാടനം ചെയ്യും

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് സ്‌കൂളുകളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി ആറ്) രാവിലെ പത്തിന് ഓണ്‍ലൈനായി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാവുന്ന പരിപാടിയില്‍ ധനമന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. ജില്ലാതല പരിപാടികളില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ടി.കെ.ദേവദാസ്, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമുരളി, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ അഞ്ച് സ്‌കൂളുകളാണ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്. പെരിങ്ങോട്ടുകുറിശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കല്ലിങ്കല്‍പാടം ജി.എച്ച്.എസ.്എസ്, ചിറ്റൂര്‍ ജി.എച്ച്.എസ്.എസ്, പുത്തൂര്‍ ജി.യു.പി.എസ്, അട്ടപ്പാടി കാരറ ജി. എല്‍. പി. എസ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.

date