Post Category
തപാല്‍ മേള
പാലക്കാട് തപാല്‍ ഡിവിഷന്‍ കയറാടി, വേങ്ങോടി, പള്ളത്തേരി, നെന്മേനി സ്ഥലങ്ങളില്‍ ഫെബ്രുവരി മാസത്തില്‍ തപാല്‍ മേള സംഘടിപ്പിക്കുന്നു. തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങള്‍, ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍, ഭാരത സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ആധാറില്‍ തെറ്റു തിരുത്തലുകള്‍, പുതിയ ആധാര്‍ എടുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ മേളയില്‍ ലഭിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതു ജനങ്ങള്‍ക്ക് സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചന്ദ്രനഗര്‍, എലപ്പുള്ളി, നെന്മാറ, അയിലൂര്‍
പോസ്റ്റ് ഓഫീസുകളിലോ പാലക്കാട് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലോ ബന്ധപ്പെടാം. ഫോണ്‍: 0491 2544740, 2545850.
date
- Log in to post comments