Skip to main content

ജില്ലയില്‍ 179 പേര്‍ക്ക് കൂടി കോവിഡ്*

 

 

. 340 പേര്‍ക്ക് രോഗമുക്തി

. 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 

വയനാട് ജില്ലയില്‍ ഇന്ന് (6.02.21) 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 340 പേര്‍ രോഗമുക്തി നേടി. 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24162 ആയി. 21329 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 144 മരണം. നിലവില്‍ 2689 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2254 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

*രോഗം സ്ഥിരീകരിച്ചവര്‍*

സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 23, എടവക 16, മാനന്തവാടി 15, പനമരം 12, കല്‍പ്പറ്റ 11, മുട്ടില്‍, വെള്ളമുണ്ട 10 വീതം, മൂപ്പൈനാട്, നെന്മേനി 9 വീതം, കണിയാമ്പറ്റ, തവിഞ്ഞാല്‍ 8 പേര്‍ വീതം, അമ്പലവയല്‍, നൂല്‍പ്പുഴ 6 പേര്‍ വീതം, മേപ്പാടി, പൂതാടി, പൊഴുതന, പുല്‍പള്ളി, വൈത്തിരി  4 പേര്‍ വീതം, മുള്ളന്‍കൊല്ലി 3, തരിയോട്, തിരുനെല്ലി 2 പേര്‍ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തി ലൂടെ രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന ബത്തേരി, അമ്പലവയല്‍, മൂപ്പൈനാട് സ്വദേശികള്‍ക്കും ബാംഗ്ലൂരില്‍ നിന്നും വന്ന നെന്മേനി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്നും വന്ന ബത്തേരി സ്വദേശി, ഗുഡല്ലൂരില്‍ നിന്നും  വന്ന തമിഴ്‌നാട് സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

  

*340 പേര്‍ക്ക് രോഗമുക്തി*

മാനന്തവാടി, മുട്ടില്‍ സ്വദേശികള്‍  5  പേര്‍ വീതം, വൈത്തിരി 4, നെന്മേനി, പടിഞ്ഞാറത്തറ  3 പേര്‍ വീതം, തരിയോട്, തവിഞ്ഞാല്‍ 2 പേര്‍ വീതം, അമ്പലവയല്‍, പൂതാടി, തൊണ്ടര്‍നാട്, മീനങ്ങാടി, കോട്ടത്തറ, പൊഴുതന, മേപ്പാടി, വെള്ളമുണ്ട സ്വദേശികള്‍ 1 വീതം, തൃശൂര്‍, തമിഴ്‌നാട് സ്വദേശികള്‍ 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള  306 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയവര്‍്.

 

 *423 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.02.21) പുതുതായി നിരീക്ഷണത്തിലായത് 423 പേരാണ്. 556 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6874 പേര്‍. ഇന്ന് പുതുതായി 44 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1141 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 260909 സാമ്പിളുകളില്‍ 258114 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 233952 നെഗറ്റീവും 24162 പോസിറ്റീവുമാണ്.

 

date