Post Category
സ്‌കോള്‍ കേരള ജില്ലാ കേന്ദ്രം വഴി പ്ലസ് വണിന് അപേക്ഷിക്കാം
സ്‌കോള്‍ കേരള മുഖേന 2020-21 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് നിശ്ചിത സമയത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കോള്‍ കേരളയുടെ മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുകള്‍ വഴി ഫെബ്രുവരി 8 മുതല്‍ 15 വരെ അപേക്ഷിക്കാം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ രേഖകളും സഹിതം ജില്ലാ ഓഫീസില്‍ സമീപിക്കണം. ഫോണ്‍.04936 248722, 9847764735
date
- Log in to post comments