Post Category
വി.വി വസന്തകുമാറിന്റെ കുടുംബത്തിന് വീട് താക്കോല്‍ദാനം 10 ന്
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് സഹകരണ വകുപ്പ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 10 ന് രാവിലെ 9 ന് പുത്തൂര്‍ വയലില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വസന്ത കുമാറിന്റെ ഭാര്യ ഷീനയ്ക്ക് വീടിന്റെ താക്കോല്‍ കൈമാറും. സഹകരണ സംഘം രജിസ്ട്രാര്‍ ജെറോമിക് ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജോയിന്റ് രജിസ്ട്രാര്‍ എം.എം ഖദീജ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments