Post Category
*റേഷന്‍ കട സസ്‌പെന്റ് ചെയ്തു*
വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ തെക്കുംതറയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി നമ്പര്‍ 88 ല്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഗുരുതര ക്രമക്കേടുകളെ തുടര്‍ന്ന് റേഷന്‍കടയുടെ അംഗീകാരം താല്‍ക്കാലികമായി സസ്പെന്റ് ചെയ്തതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രസ്തുത കട തൊട്ടടുത്തുള്ള എ.ആര്‍.ഡി നമ്പര്‍ 59 മായി അറ്റാച്ച് ചെയ്ത് നടത്തുന്നതാണെന്നും എ.ആര്‍.ഡി നമ്പര്‍ 88 ല്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇതേകടയില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments