Post Category
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ആലപ്പുഴ : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തൊഴിലാളി പെൻഷൻ / സ്വാന്ത്വന പെൻഷൻ/ കുടുംബ പെൻഷൻ കൈപ്പറ്റുന്ന 2020 ൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കും മസ്റ്ററിംഗ് അസാധുവായി 2020 ൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഡിസംബർ 2020 വരെ പെൻഷൻ കൈപ്പറ്റിയവരും മാത്രം 2021 ജനുവരി മുതലുള്ള പെൻഷൻ ലഭിക്കുന്നതിനുവേണ്ടി വില്ലേജ് ഓഫീസർ/ ഗസറ്റഡ് ഓഫീസർ/ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ/ അംഗീകൃത ട്രേഡ് യൂണിയൻ സെക്രട്ടറി/ യൂണിയൻ പ്രസിഡന്റ് എന്നിവർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് 2021 ഫെബ്രുവരി 27 നകം വെൽഫെയർ ഫണ്ട് ഓഫീസിൽ ഹാജരാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. കുടുംബ/ സാന്ത്വന പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റുകളും നോൺ റീ മാരേജ് സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്.
date
- Log in to post comments