വൈഗ അഗ്രി ഹാക്കത്തോൺ ഫെബ്രുവരി 11 മുതൽ 13 വരെ സെന്റ് തോമസ് കോളേജിൽ 8 മുതൽ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം
വൈഗ 2021 നോടനുബന്ധിച്ച് ഫെബ്രുവരി 11 മുതൽ 13 വരെ നടത്തുന്ന വൈഗ അഗ്രി ഹാക്കത്തോൺ തൃശൂർ സെൻറ് തോമസ് കോളേജിൽ നടക്കും. കാർഷിക മേഖലയിലെ സാമൂഹികവും സാങ്കേതികവുമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം നൂതന സാങ്കേതിക വിദ്യയും ആശയങ്ങളും ഉപയോഗിച്ച് കണ്ടെത്തുന്നതിനുള്ള മത്സരാധിഷ്ഠിത പരിപാടിയാണിത്.വളർന്നു വരുന്ന തലമുറക്ക് കാർഷിക മേഖലയിൽ നൽകാവുന്ന ആശയപരമായ സംഭാവനകളാണ് ലക്ഷ്യം. പൊതുജനങ്ങൾ, സ്കൂൾ-കോളേജ് വിദ്യാർഥികൾ, സാങ്കേതിക വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ എന്നിവർ പരിപാടിയിൽ മാറ്റുരയ്ക്കും. നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ഐ ഓ ടി സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പ്രശ്ന പരിഹാരങ്ങൾ കാണുന്നത്. 36 മണിക്കൂർ ഇടവേളകളില്ലാതെ നടത്തുന്ന തീവ്രയജ്ഞ പരിപാടിയാണ് ഹാക്കത്തോൺ.
സ്കൂൾതലത്തിൽ എട്ടു മുതൽ 12 ക്ലാസ്സ് വരെയുള്ള വിദ്യാർഥികളും, കോളേജ് തലത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, എൻജിനീയറിങ് കോളേജ്,പോളിടെക്നിക് വിദ്യാർത്ഥികളും, മൂന്നാമത്തെ വിഭാഗമായി കർഷകർ, ഗവേഷണ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
- Log in to post comments