Skip to main content

സർക്കാർ വികസനങ്ങളുടെ ഫോട്ടോ പ്രദർശനം ഇന്നും നാളെയും കുന്നംകുളത്ത് 

 

 

സർക്കാരിൻ്റെ അഞ്ചു വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന  ഫോട്ടോ പ്രദർശനം ഇന്നും നാളെയും (ഫെബ്രുവരി 9,10) കുന്നംകുളത്ത് നടക്കും. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

 

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ, നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ തുടങ്ങിയവർ ഫോട്ടോ പ്രദർശനത്തിൽ പങ്കെടുക്കും.

 

ജില്ലയിൽ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ഫോട്ടോ പ്രദർശനം പൂർത്തിയായി. തൃശൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ഫോട്ടോ പ്രദർശനം നടത്തും.

date