കിണറ്റില്‍വീണു ശരീരം തളര്‍ന്നു; കൈത്താങ്ങായി ദുരിതാശ്വാസ നിധിയില്‍നിന്നു സഹായം
ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ അരയ്ക്കുതാഴെ തളര്‍ന്ന വെണ്‍പകല്‍ ഭാസ്കര്‍നഗര്‍ രാജേഷിന് ദുരിതാശ്വാസ നിധിയില്‍നിന്ന് 25,000 രൂപയുടെ ചികിത്സാ ധനസഹായം. നിര്‍മാണ തൊഴിലാളിയായിരുന്ന രാജേഷ് രണ്ടുവര്‍ഷം മുന്‍പു ജോലിസ്ഥലത്തുവച്ച് അബദ്ധത്തില്‍ കിണറ്റിലേക്കു വീണാണ് അപകടമുണ്ടായത്.
ശരീരം തളര്‍ന്നതിനെത്തുടര്‍ന്നു മറ്റു ജോലികള്‍ക്കൊന്നും പോകാന്‍ കഴിയാതായി. വിധിയോടു മല്ലിട്ടു ജീവിത മാര്‍ഗത്തിനായി ലോട്ടറി കച്ചവടം നടത്തുകയാണ് രാജേഷ് ഇപ്പോള്‍. ചികിത്സയ്ക്കു മറ്റു ചെലവുകള്‍ക്കുമായി പ്രതിമാസം വലിയ തുക ചെലവു വരുന്നുണ്ട്. വരുമാനമില്ലാത്തതിനാല്‍ വലിയ പ്രതിസന്ധിയിലാണു കുടുംബം.
വീല്‍ ചെയറിന്റെ സഹായത്തോടെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ രാജേഷ് എത്തിയത്. മന്ത്രിമാര്‍ വിശദമായി അപേക്ഷ പരിശോധിച്ച് ചികിത്സാ ധനസഹായം അനുവദിക്കുകയായിരുന്നു.
- Log in to post comments