Post Category
ശ്രദ്ധേയമായി പി.ആര്.ഡിയുടെ വികസന ഫോട്ടോ എക്സിബിഷന്
സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ വികസന ഫോട്ടോ എക്സിബിഷന് ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികളുടെ നേര്‍ച്ചിത്രമാണ് ഈ എക്സിബിഷന്.
കൃഷി, വ്യവസായം, വാണിജ്യം, ഐടി, സാമൂഹിക മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ വികസനവുമായി ബന്ധപ്പെട്ട അറുപതോളം ചിത്രങ്ങളാണ് എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വികസന പദ്ധതികള്‍ അനാവരണംചെയ്ത് പി.ആര്.ഡി. തയാറാക്കിയ വിഡിയോ ചിത്രങ്ങള്‍ ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ന് (ഫെബ്രുവരി 9) അദാലത്ത് നടക്കുന്ന ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പ്രദര്‍ശനമുണ്ടാകും.
date
- Log in to post comments