Post Category
സ്കോൾ കേരള; ജില്ലാ കേന്ദ്രങ്ങൾ വഴി പ്ലസ് വണ്ണിന് അപേക്ഷിക്കാം
സ്‌കോൾ കേരള മുഖേന 2020- 22 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർ സെക്കന്ററി കോഴ്സുകൾക്ക് നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കായി പ്രത്യേക ക്രമീകരണം. ഇവർക്ക് സ്‌കോൾ കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾ വഴി ഫെബ്രുവരി 8 മുതൽ 15 വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദ്ദിഷ്ട രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ സമീപിക്കണമെന്ന് സെക്രട്ടറി ഡി മിനിമോൾ അറിയിച്ചു.
date
- Log in to post comments