കുടിവെള്ളം പാഴാകുന്ന പ്രശ്‌നത്തിന് അദാലത്തില്‍ പൂര്‍ണ്ണ പരിഹാരം
പൈപ്പ് ലൈന്‍ തകര്‍ന്ന് കുടിവെള്ളം നഷ്ട്ടമാകുന പ്രശ്‌നം കൊണ്ടോട്ടിയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ മന്ത്രിയുടെ ഇടപെടലോടെ പരിഹാരമായി. ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ അബ്ദുറഹ്‌മാന്റെ പരാതിയാണ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പരിഹരിച്ചത്.
റോഡിനിടയില്‍ പൈപ്പ് ലൈന്‍ തകര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ആവശ്യമായ അളവില്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു അബ്ദു റഹ്‌മാന്റെ പരാതി. പ്രശ്‌നം പരിഹരിക്കാന്‍ നിയമപ്രകാരം 27,000 രൂപ വാട്ടര്‍ അതോറിറ്റിയില്‍ അടക്കേണ്ടിയിരുന്നു. എന്നാല്‍ ഇക്കാലമത്രയും വെള്ളക്കര അടക്കുന്നതില്‍ പരാതിക്കാരന്‍ വീഴ്ച്ച വരുത്തിയിരുന്നില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പ്രശ്‌നത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ കെട്ടിവെക്കാന്‍ നിര്‍ദേശിച്ച തുകയുടെ 10ശതമാനം തുക മാത്രം അടച്ച് പൈപ്പ് ലൈന്‍ തകരാറു പരിഹരിച്ച് റോഡ് പൂര്‍വസ്ഥിതിയിലാക്കാനാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
- Log in to post comments