സാന്ത്വന സ്പര്‍ശം അദാലത്ത്: നാളെ നിലമ്പൂരില്‍
നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളുടെ 'സാന്ത്വന സ്പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് നാളെ (ഫെബ്രുവരി 11) നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് നടക്കും. അദാലത്ത് ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാകും. തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. എം.എല്‍.എമാരായ പി. വി. അന്‍വര്‍, എ.പി. അനില്‍കുമാര്‍, ടി. എ. അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി, പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷകാര്യം, റവന്യൂ - വഖഫ് സെക്രട്ടറി എ. ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ കെ.എസ് അഞ്ജു, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം തുടങ്ങിയവര്‍ പങ്കെടുക്കും. പെരിന്തല്‍മണ്ണ താലൂക്കുകളിലുള്ളവര്‍ക്ക് രാവിലെ ഒന്‍പതിനും നിലമ്പൂര്‍ താലൂക്കുകളിലുള്ളവര്‍ക്ക് ഉച്ചക്ക് ഒന്നിന് ശേഷവും പങ്കെടുക്കാം.
- Log in to post comments