സഹോദരിമാരുടെ ഭിന്നശേഷി കുട്ടികള്‍ക്ക് സാന്ത്വന സ്പര്‍ശം
സഹോദരിമാരായ പാറമ്മലങ്ങാടി സ്വദേശിനി ഫാത്തിമ സുഹറയും പുത്തനത്താണി കന്മനത്തെ ആമിനക്കുട്ടിയും പൊന്നാനിയില്‍ നടന്ന അദാലത്തിലെത്തിയത് തങ്ങളുടെ ഭിന്നശേഷിക്കാരായ മക്കള്‍ക്ക് വേണ്ടിയായിരുന്നു. ഫാത്തിമ സുഹറയുടെ 18 വയസുള്ള മകന്‍ സുഹൈലിന് ഇടുപ്പെല്ലിന് ശസ്ത്രക്രിയ ഉള്‍പ്പെടുത്തിയിട്ടും നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണുള്ളത്. എന്നാല്‍ ആമിനക്കുട്ടിയുടെ ഒമ്പത് വയസുള്ള മകന്‍ മുഹമ്മദ് ഉനൈസ് ഉമ്മ എന്ന് വിളിക്കാന്‍ പോലും തുടങ്ങിയത് അടുത്തിടെയാണ്. ഇരുവര്‍ക്കും സമ്പത്തിക സഹായമുള്‍പ്പടെ ഉറപ്പാക്കാന്‍ അദാലത്ത് വഴിയൊരുക്കുകയായിരുന്നു.
കുളത്തൂര്‍ എന്‍.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാത്തിമ സുഹറയുടെ മകന്‍ സുഹൈലിന് ഒരു യന്ത്രവത്കൃത വീല്‍ചെയറായിരുന്നു പ്രധാന ആവശ്യം. സ്‌കൂളിലായാലും വീട്ടിലായാലും ആരുടെയെങ്കിലും സഹായമില്ലാതെ ഒരടി മുന്നോട്ട് പോകാനാവാത്ത സുഹൈലിന്റെ അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണുന്നതിനായി മന്ത്രി ഡോ. കെ.ടി ജലീലിന്റെ ഇടപെടല്‍ കൂടിയായതോടെ പ്രതീക്ഷയോടെയാണ് ഇവര്‍ അദാലത്തില്‍ നിന്നും മടങ്ങിയത്. സുഹൈലിന് ചികിത്സ ചെലവിലേക്കായി 15,000 രൂപ നല്‍കുന്നതിനും അദാലത്തില്‍ തീരുമാനമായി.
ആമിനക്കുട്ടിയുടെ ഒമ്പത് വയസുള്ള മകന്‍ മുഹമ്മദ് ഉനൈസ് ഉമ്മ എന്ന് വിളിക്കാന്‍ പോലും തുടങ്ങിയത് അടുത്തിടെയാണ്. എപ്പോഴും കൂടെ ആളുവേണ്ട അവസ്ഥ. വീണ് പലപ്പോഴും കൈയിലെയും മറ്റും എല്ലു പൊട്ടിയിട്ടുണ്ട്. സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ 20,000 രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ വി.കെ.എം സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികൂടിയായ മുഹമ്മദ് ഉനൈസിന് അനുവദിച്ചത്. ഒപ്പം ആവശ്യമായ മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന ഉറപ്പും.
- Log in to post comments