പരാതികളെല്ലാം പരിഗണിച്ചു: കൗണ്‍സിലര്‍ക്ക് സന്തോഷമായി
ജനകീയ പ്രശ്്നങ്ങളില്‍ പരാതിയുമായി അദാലത്തിനെത്തിയ പൊന്നാനി നഗരസഭ കൗണ്‍സിലര്‍ക്ക് സന്തോഷം. പുഴയോര ഭിത്തി കെട്ടി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊന്നാനി നഗരസഭയിലെ പത്താം ഡിവിഷന്‍ കൗണ്‍സിലര്‍ കെ.വി ബാബു അദാലത്തില്‍ നിവേദനങ്ങളുമായെത്തിയത്. ചമ്രവട്ടം കടവ് മുതല്‍ ചമ്രവട്ടം പാലം വരെയുള്ള മേഖലകളില്‍ പുഴയോര ഭിത്തി ഇടിയുന്നത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാണെന്നും അതിനാല്‍ എത്രയവും വേഗം സുരക്ഷ ഭിത്തി പുനര്‍നിര്‍മിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് തുകയെടുത്ത് വിനിയോഗിക്കാന്‍ തീരുമാനമാകുകയായിരുന്നു. ഈശ്വരമംഗലത്ത് കൂട്ടിയിട്ട തൊണ്ടി വാഹനങ്ങള്‍ എത്രയും വേഗം ലേലം ചെയ്യാനും തീരുമാനമായി. പുഴയോരത്തെ പുറമ്പോക്കില്‍ താമസിക്കുന്നവരെ നെയ്തല്ലൂരിലേക്ക് പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാമെന്ന് മന്ത്രിമാര്‍ അറിയിച്ചതായും കൗണ്‍സിലര്‍ കെ.വി ബാബു പറഞ്ഞു.
- Log in to post comments