Skip to main content

പുനര്‍ഗേഹം പദ്ധതിയില്‍ പൊന്നാനിയിലെ 40 കുടുംബങ്ങള്‍ക്ക് കൂടി സഹായം

തീരദേശ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്  പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്നാനിയില്‍ 40 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടി വീടും സ്ഥലവും. മാറിതാമസിക്കുന്നതിനായി സ്ഥലം കണ്ടെത്തി ഫിഷറീസ് വകുപ്പ് അധികൃതരെ രേഖാമൂലം അറിയിച്ച മത്സ്യത്തൊഴിലാളികള്‍ക്കാണ് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം അനുവദിച്ചത്. പൊന്നാനിയിലെ അദാലത്തില്‍ പരിഗണിച്ച 40 അപേക്ഷകളും ഒന്നിച്ച് തീര്‍പ്പാക്കുകയായിരുന്നു. ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 110 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അപ്പീല്‍ പരിഗണിച്ച് അംഗീകാരവും നല്‍കി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി എത്രയും വേഗം സാമ്പത്തിക സഹായം അനുവദിച്ച് ഉത്തരവാകുകയായിരുന്നു. കലക്ടര്‍ ചെയര്‍മാനായ ജില്ലാതല അപ്രൂവല്‍ സമിതി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചാണ് പുനര്‍ഗേഹം പദ്ധതി നടപ്പാക്കിയിരുന്നത്. അതിനാല്‍ ആനുകൂല്യം ലഭിക്കുന്നതിലും കാലതാമസം നേരിട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചത്.

date