Skip to main content

അന്ത്യോദയ കാര്‍ഡില്‍ സന്തോഷവതിയായി ജാനു

സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ അന്ത്യോദയ അന്നയോജന കാര്‍ഡ് സ്വന്തമായതിന്റെ സന്തോഷത്തിലാണ് കോട്ടക്കല്‍ കോഴിച്ചന സ്വദേശി ജാനു.  ഇതു വരെ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലായിരുന്നു. നിരവധി തവണ റേഷന്‍ കാര്‍ഡ് മാറ്റുവാന്‍ ശ്രമിച്ചെങ്കിലും മാറിയിരുന്നില്ല. അദാലത്തില്‍ പരിഹാരം കാണുമെന്ന ഉറപ്പിലാണ് പരാതി നല്‍കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടിജലീല്‍   ജാനുവിന് അന്ത്യോദയ അന്നയോജന കാര്‍ഡ് നല്‍കിയത്. വരുമാനമൊന്നുമില്ലാതെ സഹോദരുടെ സഹായത്തോടെ കഴിയുന്ന ജാനുവിന് അദാലത്തില്‍ പുതിയ റേഷന്‍ കാര്‍ഡ്   ലഭിച്ചത് ജീവിതത്തില്‍ ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. അറുപത് പിന്നിട്ട ജാനു തനിച്ചായതിനാല്‍ സഹോദരിയോടൊപ്പം തിരുന്നാവായയിലാണ് ഇപ്പോള്‍ താമസം.

date