Post Category
ഓമലക്കും കയ്യൊടെ കിട്ടി അന്ത്യോദയ റേഷന്‍ കാര്‍ഡ്
വട്ടംകുളം സ്വദേശിനിയായ 70 വയസുകാരി ഓമല പൊന്നാനിയിലെ അദാലത്തിലെത്തിയത് തന്റെ ബി.പി.എല്‍ വിഭാഗത്തിലെ റേഷന്‍കാര്‍ഡ് അന്ത്യോാദയ വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായിട്ടായിരുന്നു. സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ ഇവരുടെ ആവശ്യം കയ്യോടെ പരിഗണിച്ച് മന്ത്രി ടി.പി രാമകൃഷ്ണനാണ് ഇവര്‍ക്കുള്ള റേഷന്‍കാര്‍ഡ് കൈമാറിയത്. നാല് പെണ്‍മക്കളാണ് ഓമലയ്ക്കുള്ളത്. തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ നടത്തിയിരുന്നു. ബി.പി.എല്‍ വിഭാഗത്തിലായിരുന്ന ഇവരുടെ റേഷന്‍ കാര്‍ഡ് അന്ത്യോദയ വിഭാഗത്തിലേക്ക് മാറിയതോടെ ഇവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും.
date
- Log in to post comments