Skip to main content

പാലിയേറ്റീവ് കെയര്‍ നഴ്സിങ് കോഴ്സ്

 

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ജില്ല പാലിയേറ്റീവ്  കെയര്‍ ട്രെയിനിങ് സെന്ററില്‍ നഴസിങ് (എ.എന്‍.എം./ ജി.എന്‍.എം.,/ ബി.എസ്.സി നഴ്‌സിംഗ്)പാസായ വിദ്യാര്‍ഥികള്‍ക്കായി ബേസിക് സര്‍ട്ടിഫിക്കറ്റ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്സിങ് ഒന്നര മാസം കാലാവധി, ബേസിക് സര്‍ട്ടിഫിക്കറ്റ്  ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്സിങ് മൂന്നു മാസം കാലാവധി എന്നീ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ജില്ല പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററില്‍ ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടൂ, നഴ്സിങ് ബിരുദം/ഡിപ്ലോമ, നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 25ന് വൈകിട്ട് നാലിന് മുമ്പ് സമര്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477-2967544.

date