Skip to main content

ഡി.ഡി.റ്റി.ഒ.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐ.എച്ച്.ആർ.ഡി 2020 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) കോഴ്സിന്റെ റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാർക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും. www.ihrd.ac.in ലും  പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 24 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ പിഴ കൂടാതെയും 27 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നൽകാം. ഏപ്രിൽ/മേയ് 2021ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രത്യേകാനുമതി (special sanction)  ആവശ്യമുള്ളവർ അപേക്ഷകൾ മാർച്ച് 20 ന് മുൻപും 200 രൂപ ലേറ്റ് ഫീയോടെ 24 വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.
പി.എൻ.എക്സ്. 737/2021

date