Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്കു പറ്റിയവര്‍ക്കും സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി ധനസഹായം നല്‍കുന്നതിന് ജില്ലാ പ്രൊബേഷന്‍ ഓഫീസ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അവസാന തീയതി ഫെബ്രുവരി 16. നിബന്ധനകള്‍, അപേക്ഷ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രൊബേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2342786, 0470 2625456.

date