Skip to main content

വാഹനങ്ങൾക്ക് പുതിയ ടയറുകൾ: ക്വട്ടേഷൻ ക്ഷണിച്ചു

 

 

 

തൃശൂർ മധ്യമേഖലാ ഡിഐജി ഓഫീസിലെ ഔദ്യോഗിക വാഹനങ്ങൾക്ക് പുതിയ ടയറുകൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. മാരുതി സിയസ് കാറിന് നാല് ടയറുകൾ വീതവും ബജാജ് സി ടി 100 ബൈക്കിന് രണ്ട് ടയറുകൾ വീതവുമാണ് വിതരണം ചെയ്യേണ്ടത്.

 

ക്വട്ടേഷനുകൾ ഫെബ്രുവരി 16ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി നൽകണം. വൈകീട്ട് നാലുമണിക്ക് ക്വട്ടേഷനുകൾ നൽകിയവരുടെ സാന്നിധ്യത്തിൽ 

ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറിന് പുറത്തായി 'ബജാജ് സി ടി 100 മോട്ടോർ ബൈക്കിന് പുതിയ രണ്ട് ടയറുകൾ വിതരണം ചെയ്യാനുള്ള ക്വട്ടേഷൻ' എന്നും 'മാരുതി സിയസ് കാറിന് പുതിയ നാല് ടയറുകൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്നും കവറിന് വലത് ഭാഗത്തായി ' ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫീസ് മധ്യമേഖല, വിയ്യൂർ, തൃശൂർ' എന്നും രേഖപ്പെടുത്തണം.  ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷൻ മധ്യമേഖല ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ  അംഗീകാരത്തിനു വിധേയമായി സ്ഥിരപ്പെടുത്തും.  കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.

date