മേനംകുളത്ത് സ്ത്രീകള്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റ്
സ്ത്രീകള്‍ക്ക് ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള താമസസൗകര്യമൊരുക്കാന്‍ മേനംകുളത്ത് നിര്‍മിക്കുന്ന 'സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിന്റെ ശിലാസ്ഥാപനം നാളെ (ഫെബ്രുവരി 13) ഉച്ചയ്ക്ക് 1.30 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയ്ക്കാണ് അപ്പാര്‍ട്ട്മെന്റിന്റെ നിര്‍മാണച്ചുമതല. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എംപി, ഭവനം ഫൗണ്ടേഷന്‍ കേരള ഡയറക്ടര്‍ സത്യജിത് രാജന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജനപ്രതിനിധികള്‍, ഭവനം ഫൗണ്ടേഷന്‍ കേരള ഉദ്യോഗസ്ഥര്‍, കിന്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments