Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് 22 നും 25 നും

വിതരണ വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ  അംഗീകാരത്തിന് കെ.എസ്.ഇ.ബി  നൽകിയ അപേക്ഷകളിൽ  വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് 22 നും 25 നും നടക്കും. 22 ന് രാവിലെ 11 ന് എറണാകുളം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്.  പങ്കെടുക്കാൻ താത്പര്യമുള്ളവർ  19 ന് ഉച്ചയ്ക്ക് 12 ന് മുൻപ് തപാലിലൂടെയോ ഇ-മെയിലിലൂടെയോ പേരും വിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. കെ.എസ്.ഇ.ബി നൽകിയ അപേക്ഷകൾ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെളിവെടുപ്പ് നടത്തുക. 25 ന് രാവിലെ 11 നാണ് വീഡിയോ കോൺഫറൻസ് മുഖേനെയുള്ള തെളിവെടുപ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 24 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് വിവരങ്ങൾ സെക്രട്ടറിയെ അറിയിക്കണം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തപാലിലൂടെയോ ഇ-മെയിലൂടെയോ  അഭിപ്രായങ്ങൾ  അറിയിക്കാം.
ഇ-മെയിൽ:  kserc@erckerala.org, വിലാസം: കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010.
പി.എൻ.എക്സ്. 777/2021

date