Skip to main content

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്:   ബെഡ് നിർമ്മാണ മന്ദിരം തുറന്നു 

 

ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന്റെ  കീഴിലുള്ള ഒളരിക്കര ഖാദി  ഉത്പാദന കേന്ദ്രത്തിൽ 
ആരംഭിക്കുന്ന ബെഡ് നിർമാണ യൂണിറ്റിന്റെ  മന്ദിരോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ നിർവഹിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ  പൊതു വികസന ഫണ്ടായ 15 ലക്ഷം  ഉപയോഗിച്ചാണ് പദ്ധതി ആരംഭിക്കുന്നത്.
ഖാദി കിഡ്സ് വയറിൻറെ ലോഞ്ചിങ് ശോഭനാ ജോർജ്  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി  കെഡേവിസ്  മാസ്റ്റർക്ക് നൽകി നിർവഹിച്ചു. 

കോർപ്പറേഷൻ വാർഡ് കൗൺസിലർ സജിത ഷിബു, വികസനകാര്യ സമിതി ചെയർപേഴ്സൺ കെ എസ് ജയ,
ഖാദി ബോർഡ് ഭരണ വിഭാഗം ഡയറക്ടർ കെ എസ് പ്രദീപ്,
ഡയറക്ടർ കെ ചാന്ദ്നി  തുടങ്ങിയവർ പങ്കെടുത്തു.

date