Skip to main content

കുറ്റകൃത്യങ്ങളുടെ  ഇരകൾക്കും ആശ്രിതർക്കും സ്വയം തൊഴിലിന് ധനസഹായം 

 

കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും, ഗുരുതരപരിക്ക് പറ്റിയവർക്കും  
സ്വയം തൊഴിലിന്  ധനസഹായം നൽകുവാൻ സാമൂഹ്യനീതി വകുപ്പ് 
അപേക്ഷ ക്ഷണിച്ചു.
പുനരധിവാസ പദ്ധതി പ്രകാരം 
2020-21 സാമ്പത്തിക വർഷത്തെ  ധനസഹായത്തിനാണ്  അപേക്ഷ ക്ഷണിച്ചത്.

സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന, കുറ്റകൃത്യങ്ങൾക്ക് ഇരയായി  മരിച്ചവരുടെ ആശ്രിതർക്കും, ഗുരുതരമായി പരിക്കേറ്റവർക്കുമാണ്  ധനസഹായം ലഭിക്കുക. ഭാര്യക്കോ ഭർത്താവിനോ അവിവാഹിതരായ മക്കൾക്കോ ധനസഹായത്തിന്  അപേക്ഷിക്കാം. റോഡപകടങ്ങളിൽ പരിക്ക് പറ്റിയവരെ ഈ പദ്ധതിയിൽ പരിഗണിക്കില്ല.
കുറ്റകൃത്യം നടന്ന്  അഞ്ചുവർഷത്തിനകം ധനസഹായത്തിന്  അപേക്ഷിക്കണം. ധനസഹായം ഉപയോഗിച്ച് ആരംഭിക്കുന്ന തൊഴിൽ യൂണിറ്റ് മൂന്നുവർഷത്തിനുള്ളിൽ കൈമാറ്റം ചെയ്യുവാൻ പാടില്ല.  പദ്ധതിയെ സംബന്ധിച്ചുള്ള വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും  അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസറുടെ ഓഫിസിൽ ലഭിക്കും.
ഫെബ്രുവരി 19 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:
04872363999

date