Skip to main content

*പുത്തൂർ സുവോളജിക്കൽ പാർക്ക് ഒന്നാംഘട്ട നിർമാണം പൂർത്തിയായി*  ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13) മുഖ്യമന്ത്രി നിർവഹിക്കും

 

ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ 
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം 
ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന്  ഗവ ചീഫ് വിപ്പ് കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുത്തൂരിൽ ശനിയാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനാകും.

ധനമന്ത്രി തോമസ് ഐസക്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ, ചീഫ് വിപ് അഡ്വ കെ  രാജൻ,  ടി എൻ പ്രതാപൻ എം പി, വിവിധ എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ഒന്നാംഘട്ട നിർമ്മാണത്തിൽ പൂർത്തിയാക്കിയ  മൃഗങ്ങൾക്കുള്ള നാല് വാസസ്ഥലങ്ങൾ, പാർക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം, മൂന്നാംഘട്ടത്തിൽ പെടുന്ന ചുറ്റുമതിൽ, ജലവിതരണം എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. 136.85 ഹെക്ടർ വരുന്ന വനഭൂമിയിൽ വന്യജീവികൾക്ക് 23 വാസസ്ഥലങ്ങൾ, പാർക്കിംഗ് സൗകര്യം, സന്ദർശകർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ, മൃഗങ്ങൾക്കുള്ള  ഹോസ്പിറ്റലുകൾ എന്നിവ  ഉൾപ്പെടുന്നതാണ് പുത്തൂരിലെ സുവോളജിക്കൽ പാർക്ക്.

തൃശൂർ പ്രസ് ക്ലബ്ബിൽ  നടന്ന വാർത്താസമ്മേളനത്തിൽ തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ദീപ കെ എസ്, 
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

date