Skip to main content

ചാവക്കാട് ബീച്ച് നവീകരണം: ഉദ്ഘാടനം ഫെബ്രുവരി 14ന് 

ചാവക്കാട് ബീച്ച് നവീകരണം: ഉദ്ഘാടനം ഫെബ്രുവരി 14ന് 

ചാവക്കാട് ബീച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.  ഉദ്ഘാടനം ഫെബ്രുവരി 14ന് വൈകിട്ട് മൂന്നു മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ജില്ലയിലെ പ്രധാന ബീച്ച് ടൂറിസം ഡെസ്റ്റിനേഷനായ ചാവക്കാട് ബീച്ചിന്റെ  നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ടൂറിസം വകുപ്പ് 2.50 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയത്. 

കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, ജില്ലാ കലക്ടർ എസ് ഷാനവാസ് എന്നിവർ മുഖ്യാതിഥികളാകും. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, ടൂറിസം വകുപ്പ് ഡയറക്ടർ ബാലകിരൺ ഐ എ എസ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, ഡി പി സി സെക്രട്ടറി ഡോ. കവിത എന്നിവർ പങ്കെടുക്കും.

date