Skip to main content

36 മണിക്കൂർ നീണ്ടു നിന്ന ഹാക്കത്തോൺ മഹാമഹത്തിന് പരിസമാപ്തി  വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് 

 

വൈഗ 2021ന്റെ പ്രധാന ആകർഷണമായ വൈഗ അഗ്രി ഹാക്കത്തോൺ സമാപിച്ചു. കഴിഞ്ഞ 36 മണിക്കൂറുകളായി തൃശൂർ സെന്റ് തോമസ് കോളേജിലെ വേദിയിലാണ് വിവിധ സംഘങ്ങൾ ഗംഭീര പ്രകടനം കാഴ്ച വെച്ചത്. കോളേജിലെ മെഡ്ലിക്കോട്ട് ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ വിജയികളെ പ്രഖ്യാപിച്ചു.

 സ്കൂൾ തലത്തിൽ   കളമശ്ശേരി രാജഗിരി ഹയർ സെക്കൻ്ററി സ്കൂളിലെ
ജോർജ് മാനുവൽ തോമസും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പുറനാട്ടുകരകേന്ദ്രീയ വിദ്യാലയത്തിലെ  
സഞ്ചന വി എ യും സംഘവും രണ്ടാം സ്ഥാനവവും,പുതുക്കാട്  ജി വി. എച്ച് എസ് എസിലെ  ജൈസണും സംഘവും മൂന്നാം സ്ഥാനവും നേടി.

കോളേജ് വിഭാഗത്തിൽ 
കുട്ടിക്കാനം മരിയൻ കോളേജിലെ 
അലക്സ് വർഗ്ഗീസും ടീമും ഒന്നാം സ്ഥാനവും,
അങ്കമാലി ഫിസാറ്റിലെ 
രേഷ്മ ആർ ആൻ്റ് ടീം 
രണ്ടാം 
സ്ഥാനവും, ഇടുക്കിഗവ. എജിനിയറിങ്ങ് കോളേജിലെ 
ഫഹദ് ആർ. എസ്. ആൻ്റ് ടീം മൂന്നാം സ്ഥാനത്തും എത്തി.

കർഷക വിഭാഗത്തിൽ 
ടാനിയൽ ടി. ഡേവി ഒന്നാം സ്ഥാനത്തും,
ശ്രീപ്രിയ എസ് രണ്ട്,
അഭിജിത് കെ  വി മൂന്നാം സ്ഥാനത്തും എത്തി.
ഓപ്പൺ വിഭാഗത്തിൽ 
 ബോട്കിൻ ടെക്നോളജി സിലെ
നിതിൻ മുരളി ആൻ്റ് ടീം ഒന്നാം സ്ഥാനവും,
മേക്കർ ഗ്രാമിലെ
മുഹമ്മദ് സെയ്ൻ രണ്ടാം 
 സ്ഥാനവും 
ജംഷിഹാസ് എ  പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

660 ടീമുകൾ റെജിസ്റ്റർ ചെയ്തതിൽ നിന്നും കൃഷി വകുപ്പ് മുന്നോട്ടു വച്ച പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച മികച്ച 60 ടീമുകളെയാണ് സെൻ്റ് തോമസ് കോളേജിൽ നടന്ന  അഗ്രി ഹാക്കത്തോണിൽ പങ്കെടുപ്പിച്ചത്. ഇവരെ സഹായിക്കാനും വിലയിരുത്താനുമായി കാർഷിക സാങ്കേതിക മേഖലയിലുള്ള വിദഗ്ധർ അടങ്ങിയ ജൂറി അംഗങ്ങൾ സദാ സമയവും ഉണ്ടായിരുന്നു.36 മണിക്കൂർ നീണ്ടുനിന്ന മത്സരം അവസാനിച്ചപ്പോൾ  ഇതിൽ നിന്നും തിരഞ്ഞെടുത്ത 30 ടീമുകളെ  പ്രഖ്യാപിച്ചു.
പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി. അതിനു ശേഷം 30 ടീമുകൾ പവർ ജഡ്ജ്മെൻ്റ് എന്ന വിലയിരുത്തൽ സെഷനിൽ വിദഗ്ധരുടെ മുന്നിൽ തങ്ങളുടെ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു. ഇവിടെ 1, 2, 3 സ്ഥാനങ്ങളിൽ എത്തിയ ടീമുകളെ വിജയികളായി മന്ത്രി പ്ര ഖ്യാപിച്ചു.
മികച്ച ടീമുകൾ തങ്ങളുടെ സാങ്കേതിക വിദ്യകൾ അവിടെ വച്ച് അവതരിപ്പിക്കുകയും ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, കൃഷി അസീഷണൽ ഡയറക്ടർ കെ. രാധാകൃഷ്ണൻ , വൈഗ അഗ്രി ഹാക്ക് ഓർഗനൈസിങ്ങ് സെക്രട്ടറി അബ്ദുൾ ജബ്ബർ അഹമ്മദ്, കാർഷിക സർവ്വകലശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജിജു പി. അലക്സ്, കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാദർ ഡോ. മാർട്ടിൻ കെ. തുടങ്ങിയവർ പങ്കെടുത്തു.

 വിജയിച്ച ടീമുകൾക്കുള്ള ക്യാഷ് അവാർഡ് , ഫലകം, സർട്ടിഫിക്കറ്റ് എന്നിവ ഇന്ന്  ( ഫെബ്രുവരി 14) ഉച്ചക്ക് 2 മണിക്ക് തൃശൂർ
 ടൗൺ ഹാളിൽ നടക്കുന്ന
വൈഗ 2021 സമാപന സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുന്നതാണ്.

date