Skip to main content

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ; പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ കിഫ്ബി ധനസഹായത്തോടെ നാലു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫെബ്രുവരി 16 ന് രാവിലെ 10.30 ന് നിര്‍വഹിക്കും.
2.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം, 24 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ പ്രഖ്യാപനം, 23 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റുമുകളുടെ നിര്‍മാണോദ്ഘാടനം എന്നിവയും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും.
(പി.ആര്‍.കെ നമ്പര്‍.395/2021)

 

date