Skip to main content

ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ അംബേദ്ക്കര്‍ വിദ്യാനികേതന്‍, കുറ്റിച്ചിലില്‍ പ്രവര്‍ത്തിക്കുന്ന ജി കാര്‍ത്തികേയന്‍ മെമ്മോറിയല്‍ എന്നീ സി ബി എസ് ഇ സ്‌കൂളുകളിലേക്ക് 2021-22 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം പരിധി ഒരു ലക്ഷം രൂപ. ജാതി, വരുമാന, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി 27 നകം പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ കുളത്തൂപ്പുഴ/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിയോ നല്‍കണം. അപേക്ഷയുടെ മാതൃക ഓഫീസുകളില്‍ ലഭിക്കും. മാതാപിതാക്കള്‍/രക്ഷകര്‍ത്താക്കള്‍ തങ്ങള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം നല്‍കണം. വിശദ വിവരങ്ങള്‍ 0475-2222353 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.396/2021)

 

date