Skip to main content

സ്‌കോള്‍ കേരള; തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം

സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ്, ഓപ്പണ്‍ റെഗുലര്‍, സ്‌പെഷ്യല്‍ കാറ്റഗറി(പാര്‍ട്ട്-3) വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പഠന/പരീക്ഷാ കേന്ദ്രം അനുവദിച്ചു. യൂസര്‍ നെയിം, പാസ്‌വേര്‍ഡ് ഉപയോഗിച്ച്  www.scolekerala.org     സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പഠന/പരീക്ഷാ കേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും വാങ്ങണം. ഫോണ്‍: 0474-2798982.
(പി.ആര്‍.കെ നമ്പര്‍.397/2021)

 

date