Skip to main content

കരകൗശല അവാര്‍ഡിന് അപേക്ഷിക്കാം

കരകൗശല വിദഗ്ധരെ ആദരിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷിക്കാം. ദാരു, ലോഹ ശില്പങ്ങള്‍ പ്രകൃതിദത്ത നാരുകള്‍, ചൂരല്‍, മുള, ചിരട്ട തുടങ്ങിയവയിലുള്ള ശില്പ നിര്‍മാണം, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍ എന്നിവയെല്ലാം അവാര്‍ഡിനായി പരിഗണിക്കും. മാര്‍ച്ച് 10 നകം അപേക്ഷിക്കണം. അപേക്ഷാ മാതൃകയും വിശദ വിവരങ്ങളും അതത് താലൂക്ക് വ്യവാസയ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0474-2748394.
(പി.ആര്‍.കെ നമ്പര്‍.398/2021)

 

date